യാത്രക്കാർക്ക് കഞ്ചാവ് വിൽപ്പന : ബസ് കണ്ടക്റ്റർ അറസ്റ്റിൽ

By Web TeamFirst Published Sep 6, 2018, 6:09 AM IST
Highlights

യാത്രക്കാർക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ബസ് കണ്ടക്റ്റർ അറസ്റ്റിൽ ബാലുശേരി - നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ‌്സ് ബസിലെ കുഞ്ഞാവ എന്നുവിളിക്കുന്ന ജ്യോതിഷിനെയാണ് ബാലുശേരിയിൽ വച്ച് എക്സൈസ് സംഘം പിടികൂടിയത്. 
 

കോഴിക്കോട്: യാത്രക്കാർക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ബസ് കണ്ടക്റ്റർ അറസ്റ്റിൽ ബാലുശേരി -നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ‌്സ് ബസിലെ കുഞ്ഞാവ എന്നുവിളിക്കുന്ന ജ്യോതിഷിനെയാണ് ബാലുശേരിയിൽ വച്ച് എക്സൈസ് സംഘം പിടികൂടിയത്. 

ചെറുപൊതികളാക്കിയ കഞ്ചാവ് ബസിലെ ജോലിക്കിടെ ആവശ്യക്കാർക്ക് വിൽക്കുകയാണ് ഇയാളുടെ രീതിയെന്ന് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് അധികൃതർ  പറഞ്ഞു. വിദ്യാർഥികൾക്കിടയിലും ഇയാൾ കഞ്ചാവ് എത്തിക്കുന്നതായി പരാതിയുണ്ട്. ഇൻസ്പെക്റ്റർ കെ. സുധാകരൻ, പ്രിവന്‍റീവ് ഓഫീസർമാരായ എം. സുനിൽ, എൻ.കെ. ഷബീർഎം. സുനിൽ, എൻ.കെ. ഷബീർ ,പി.സി. മനോജ്കുമാർ, കെ. കെ. റഫീക്ക്,  എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
 

click me!