
മലപ്പുറം: എടവണ്ണപ്പാറയിൽ സ്വകാര്യ ബസ് വിദ്യാർത്ഥികളെ കയറ്റാതെ പോയതിനെ ചൊല്ലി തർക്കം. രക്ഷിതാക്കളിൽ ഒരാൾ ബസിനെ ബൈക്കിൽ പിന്തുടർന്നു വിലങ്ങിട്ടു കുട്ടികളെ കയറ്റാൻ ശ്രമിച്ചു. ഇതിനിടെ മുന്നോട്ട് എടുത്ത ബസ് വിലങ്ങിട്ട ബൈക്കിൽ ഇടിച്ചിട്ടു. ഇതിനെ ചൊല്ലി ഡ്രൈവറുo രക്ഷിതാവും തമ്മിൽ തർക്കമുണ്ടായി. ഡ്രൈവറെ മർദിച്ചുവെന്നാരോപിച്ചു എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.