
മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്ന് വീണുമരിച്ച കണ്ടക്ടറുടെ കുടുംബത്തിന് കൈത്താങ്ങാൻ ബസ് തൊഴിലാളികളും ഉടമകളും. നവംബർ 14നാണ് ജോലിക്കിടെ നാട്ടുകൽ 53ആം മൈലിൽ മണലുംപുറം തലയപ്പാടിയിൽ ഫൈസൽ ബാബുവിന് (38) ബസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. 15ന് മരണം സംഭവിച്ചു. പെരിന്തൽമണ്ണ വഴി സർവീസ് നടത്തുന്ന 70 ഓളം ബസിലെ ജീവനക്കാര്‍ ഫൈസല്‍ ബാബുവിന്‍റെ കുടുംബത്തിന് കൈത്താങ്ങാവാൻ കാരുണ്യയാത്ര നടത്തുകയാണ്.
പെരിന്തൽമണ്ണ - മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറായിരുന്നു ഫൈസൽ ബാബു. ബസിന്റെ വാതിലിൽ നിന്ന് റോഡിലേക്ക് വീണാണ് അപകടമുണ്ടായത്. ഭാര്യയും മൂന്ന് ചെറിയ മക്കളുമുണ്ട് ഫൈസൽ ബാബുവിന്. ജീവനക്കാരുടെ കൂലിയടക്കം ഒരു ദിവസത്തെ കളക്ഷൻ ഇവർ സഹായ നിധിയിലേക്ക് കൈമാറും. മൂന്ന് ദിവസങ്ങളായിട്ടാണ് കാരുണ്യ യാത്ര നടത്തുന്നത്.
തിങ്കളാഴ്ച 30 ബസുകൾ സർവീസ് നടത്തി. വിദ്യാർഥികളടക്കം ഫുൾ ചാർജും അവരുടെ വിഹിതവും നൽകിയതായി ബസ് തൊഴിലാളികൾ പറഞ്ഞു. പെരിന്തൽമണ്ണയിൽ നിന്ന് മണ്ണാർക്കാട്, ആലിപ്പറമ്പ്, ചെത്തല്ലൂർ, മുറിയംകണ്ണി, കരിങ്കല്ലത്താണി വഴി ചേർപ്പുളശ്ശേരി വഴി സർവീസ് നടത്തുന്ന 30 ഓളം ബസുകളാണ് കഴിഞ്ഞ ദിവസം കാരുണ്യ യാത്രയിൽ പങ്കാളികളായത്. കോഴിക്കോട് - പാലക്കാട് റൂട്ടിലോടുന്ന പത്തോളം ബസ്സുകളും പെരിന്തൽമണ്ണ പരിസര പ്രദേശത്തേക്കുള്ള റൂട്ടുകളിൽ ഓടുന്ന മുപ്പതോളം ബസുകളും ബുധനാഴ്ച കാരുണ്യയാത്ര നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam