നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു

Published : Nov 25, 2024, 03:16 AM IST
നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു

Synopsis

പഴയ റോഡിൽ എളുപ്പ വഴിയിൽ കയറാൻ നോക്കിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരെ മറ്റു സ്വകാര്യ ബസുകളിൽ കയറ്റിവിട്ടു.

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ് എന്ന സ്വകാര്യ ബസാണ് കാനയിൽ വീണത്. ഓഫീസിലും വിവിധ ജോലികൾക്കും എറണാകുളം ഭാഗത്തേക്ക് പോയി മടങ്ങുന്നവരായിക്കുന്നു  യാത്രക്കാരിലേറെയും. പള്ളിയുടെ മുൻവശം റോഡ് പണി നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. പഴയ റോഡിൽ എളുപ്പ വഴിയിൽ കയറാൻ നോക്കിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാരെ മറ്റു സ്വകാര്യ ബസുകളിൽ കയറ്റിവിട്ടു. രാത്രി വൈകിയാണ് ബസ് കാനയിൽ നിന്ന് പൊക്കി മാറ്റിയത്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട് മുടപ്പല്ലൂരിൽ
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം