ആർടി ഓഫിസിൽ ബസ് ഉടമ കൈ മുറിച്ചു

Published : Apr 27, 2022, 10:09 PM ISTUpdated : Apr 27, 2022, 10:15 PM IST
ആർടി ഓഫിസിൽ ബസ് ഉടമ കൈ മുറിച്ചു

Synopsis

ഇയാളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ സമയം തെറ്റിച്ച് ബസ് ഓടിക്കുന്നതിനാൽ മറ്റ് ബസുകാരുടെ ഭാഗത്ത് നിന്ന് പരാതി  ഉയർന്നിരുന്നെന്ന് ആർടി ഓഫിസ് അറിയിച്ചു.

ആലപ്പുഴ: ആലപ്പുഴ ആർടി ഓഫിസിൽ സ്വകാര്യ ബസ് ഉടമ കൈമുറിക്കാൻ  ശ്രമിച്ചു. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഉടമയാണ് ബ്ലേഡ് കൊണ്ട് കൈകീറിയത്. ഇയാളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ സമയം തെറ്റിച്ച് ബസ് ഓടിക്കുന്നതിനാൽ മറ്റ് ബസുകാരുടെ ഭാഗത്ത് നിന്ന് പരാതി  ഉയർന്നിരുന്നെന്ന് ആർടി ഓഫിസ് അറിയിച്ചു. കഴിഞ്ഞ ദിവസം സമയം തെറ്റിക്കില്ലെന്ന് എഴുതി നൽകിയതിനെ തുടർന്നാണ് പരാതി അവസാനിപ്പിച്ചതാണ്. എന്നാൽ പിന്നീടും സമയം തെറ്റിച്ചതായി പരാതി ഉയർന്നപ്പോൾ ഇയാളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടർന്നാണ് ബ്ലേഡ് കൊണ്ട് മുറിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയന്ത്രണംവിട്ട് പാഞ്ഞ് ആഢംബര കാർ ബിഎംഡബ്ല്യു, ആദ്യമിടിച്ചത് മീൻ വിൽപന സ്കൂട്ടറിൽ, പിന്നാലെ 'വെള്ളിമൂങ്ങ'യിൽ, യുവാവിന് പരിക്ക്
വളവിൽ വെച്ച് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചു, ഐടിഐ വിദ്യാർഥിക്ക് ദാരുണാന്ത്യം, സുഹൃത്ത് ചികിത്സയിൽ