
കോഴിക്കോട്: കോഴിക്കോട് സിറ്റിയിലും പരിസരത്തും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടു പേരെ നാർക്കോട്ടിക് സെൽ എസിപി ജയകുമാറിൻെറ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും കുന്ദമംഗലം എസ്ഐ അഷ്‌റഫും പിടികൂടി. മലപ്പുറം നിലമ്പൂർ മുണ്ടേരി ചന്ദ്രഭവനത്തിൽ ജിഷ്ണുദാസ് (28), വേങ്ങര ഊരകം വാക്യാത്തൊടി സൽമാൻ ഫാരിസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെ പ്രതികൾ മറ്റൊരു റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ പൊലീസ് പിടികൂടുകയായിരുന്നു.
ലക്ഷങ്ങൾ വില വരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഉത്സവ സീസൺ കണക്കിലെടുത്ത് വിൽപനക്കായി ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും മയക്കുമരുന്ന് സംഘങ്ങങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. പിടിയിലായ സൽമാൻ ഫാരിസിന് കവർച്ചാകേസുകൾ ഉൾപ്പെടെ കോഴിക്കോട്ടും മലപ്പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam