സ്വകാര്യ ബസ് ജീവനക്കാരുടെ കയ്യാങ്കളി; ഗ്ലാസിന്റെ ചില്ല് കൊണ്ട് വിദ്യാര്‍ഥിനിക്ക് പരിക്ക്

By Web TeamFirst Published Jan 21, 2019, 11:12 PM IST
Highlights

അടൂര്‍ ഭാഗത്ത് നിന്ന് വന്ന ബസുകളിലെ ജീവനക്കാര്‍ നൂറനാട് മുതല്‍ തര്‍ക്കത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. തര്‍ക്കം മൂത്ത് കുറ്റിത്തെരുവില്‍ എത്തിയപ്പോള്‍ രണ്ടു ബസുകളും നിര്‍ത്തി ജീവനക്കാര്‍ പുറത്തിറങ്ങി.  തുടര്‍ന്ന് ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു

കായംകുളം: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ തകര്‍ത്ത ഗ്ലാസിന്റെ ചില്ല് തെറിച്ച് വീണ് യാത്രക്കാരിയായ വിദ്യാത്ഥിനിക്ക് പരിക്കേറ്റു. കെ പി റോഡില്‍ ഇന്ന് രാവിലെ പത്തു മണിയോടെ കുറ്റിത്തെരവ് ജംഗ്ഷന് സമീപം ഭുവനേശ്വരി, അനീഷാ മോള്‍ എന്നീ സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

അടൂര്‍ ഭാഗത്ത് നിന്ന് വന്ന ബസുകളിലെ ജീവനക്കാര്‍ നൂറനാട് മുതല്‍ തര്‍ക്കത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. തര്‍ക്കം മൂത്ത് കുറ്റിത്തെരുവില്‍ എത്തിയപ്പോള്‍ രണ്ടു ബസുകളും നിര്‍ത്തി ജീവനക്കാര്‍ പുറത്തിറങ്ങി.  തുടര്‍ന്ന് ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

ഇതിനിടിയില്‍ ഭുവനേശ്വരി ബസിലെ ക്ലീനര്‍ അരുണ്‍ അനീഷാ മോള്‍ ബസിന്റെ വശത്തുള്ള ഗ്ലാസ് കൈകൊണ്ട് തല്ലി തകര്‍ത്തു. ഈ ഗ്ലാസിന്റ ചീള്‍ തെറിച്ചു വീണാണ് എം എസ് എം കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ വള്ളികുന്നം സ്വദേശി നീതുവിന് പരിക്കേറ്റത്. ഗ്ലാസ് കൊണ്ട് അരുണിന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണിന് മുകളില്‍ വീണ് മുറിവേറ്റ നീതുവിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. 

click me!