കേബിൾ കുരുങ്ങി വീണ്ടും അപകടം; വിദ്യാർത്ഥിയുടെ വിരലറ്റു, അപകടം എറണാകുളം കറുകപ്പള്ളിയിൽ

Published : Mar 30, 2024, 04:47 PM ISTUpdated : Mar 30, 2024, 05:04 PM IST
കേബിൾ കുരുങ്ങി വീണ്ടും അപകടം; വിദ്യാർത്ഥിയുടെ വിരലറ്റു, അപകടം എറണാകുളം കറുകപ്പള്ളിയിൽ

Synopsis

കറുകപ്പള്ളി സ്വദേശി അബുൾ ഹസൻ എന്ന വിദ്യാർഥിക്ക് ആണ് കേബിൾ കുരുങ്ങിയുളള അപകടത്തിൽ പരിക്കേറ്റത്. 

കൊച്ചി: കൊച്ചിയിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. എറണാകുളം കറുകപ്പള്ളിയിൽ വെച്ചാണ് വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങി അപകടമുണ്ടായത്. അപകടത്തിൽ വിദ്യാർത്ഥിയുടെ വിരൽ അറ്റുപോയി. കറുകപ്പള്ളി സ്വദേശി അബുൾ ഹസൻ എന്ന വിദ്യാർഥിക്ക് ആണ് കേബിൾ കുരുങ്ങിയുളള അപകടത്തിൽ പരിക്കേറ്റത്. അറ്റുപോയ കൈവിരൽ പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തു. 

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളിയിലും കേബിൾ കുരുങ്ങിയുണ്ടായ അപകടത്തിൽ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു. സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ ദേഹത്തേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു. വീട്ടമ്മുടെ തോളിനാണ് പരിക്കേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി