
തൃശൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ ആദ്യദിനത്തില്‍ തൃശൂരില്‍ ലഭിച്ചത് ഒരു പത്രിക. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തമിഴ്നാട് സേലം സ്വദേശി ഡോ. കെ. പത്മരാജനാണ് 28ന് രാവിലെ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പണവേളയില്‍ പത്മരാജന്റെ കൈവശം 49,000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ 1,000 രൂപയും നിക്ഷേപമുണ്ട്. 5,000 രൂപ വിലമതിക്കുന്ന 1987 രജിസ്റ്റേര്‍ഡ് ഇരുചക്രവാഹനവും 34 ഗ്രാം സ്വര്‍ണവുമുണ്ട്. ഇദ്ദേഹത്തിന്റെ പേരില്‍ സേലത്തെ മേട്ടൂര്‍ താലൂക്കില്‍ 11 ലക്ഷം വിലമതിക്കുന്ന 2000 സ്‌ക്വയര്‍ഫീറ്റില്‍ കൊമേര്‍ഷ്യല്‍ കെട്ടിടവും മൂന്ന് ലക്ഷം വിലവരുന്ന 1311 സ്‌ക്വയര്‍ഫീറ്റില്‍ വീടും സ്വന്തമായുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം ഇന്നലെയും നാളെയും ഏപ്രില്‍ ഒന്നിനും പൊതു അവധിദിനങ്ങളാണ്. ഏപ്രില്‍ നാല് വരെ നാമനിര്‍ദേശപത്രിക നല്‍കാം. രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിക്കോ പ്രത്യേക ചുമതല നല്‍കിയിട്ടുള്ള സഹവരണാധികാരിയായ തൃശൂര്‍ സബ് കലക്ടര്‍ക്കോ സമര്‍പ്പിക്കാം. ഏപ്രില്‍ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ട്.
അതേസമയം, കൊല്ലത്ത് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിനുള്ള പത്രികകള്‍ സമര്‍പിക്കുന്നതിനുള്ള ആദ്യദിനത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ വരണാധികാരിക്ക് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി എസ്. സുരേഷ് കുമാര്‍, എസ്.യു.സി.ഐ സ്ഥാനാര്‍ഥി ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവരാണ് സമര്‍പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam