'സീലിങ് പണിയടക്കം കഴിഞ്ഞ വീടാണ്, ഇനിയിപ്പോ വീണ്ടും വയറിങ് നടത്തണം', വീടുകളില്‍ കേബിള്‍ മോഷണം വ്യാപകം ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

Published : Feb 27, 2026, 05:31 PM IST
Thieves pulled out wires from a house's switchboard; damaged false ceiling.

Synopsis

മലപ്പുറം അമരമ്പലം പഞ്ചായത്തിൽ നിർമാണത്തിലിരിക്കുന്ന വീടുകളിൽ ഇലക്ട്രിക് വയറിങ് സാമഗ്രികൾ മോഷ്ടിക്കുന്നത് പതിവാകുന്നു. വയറിങ് പൂർത്തിയായ വീടുകളിലെ കേബിളുകൾ മുറിച്ചെടുക്കുന്നതിനാൽ ഉടമകൾക്ക് ലക്ഷങ്ങളുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു.  

മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ഇലക്ട്രിക് വയറിങ് സാമഗ്രികള്‍ മോഷ്ടിക്കുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് വീടുകളിലാണ് സമാന രീതിയില്‍ മോഷണം നടന്നത്. വയറിങ് പൂര്‍ത്തിയായ വീടുകളിലെ കേബിളുകള്‍ മുറിച്ചെടുക്കുന്നതാണ് മോഷ്ടാക്കളുടെ രീതി. ബുധനാഴ്ച രാത്രി പറയങ്കാട് ഡയാലിസിസ് സെന്ററിന് സമീ പം മേലേടത്ത് ഹസ്‌ക്കറിന്റെ വീട്ടിലാണ് ഒടുവിലായി മോഷണം നടന്നത്. വീടിനുള്ളില്‍ സി.സി.ടി. വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ പരിധിയില്‍ വരാത്ത ഭാഗങ്ങളിലെ വയറുകളാണ് മോഷ്ടാക്കള്‍ മുറിച്ചെടുത്തത്.

സീലിങ് പ്രവൃത്തി അടക്കം കഴി ഞ്ഞ വീടാണിത്. കേബിളുകള്‍ മുറിച്ചെടുത്തതോടെ വീടിന്റെ മിക്ക ഭാഗങ്ങളിലും വീണ്ടും വയറിങ് നടത്തേണ്ട അവസ്ഥയാണ്. സീലിങ് പൊളിച്ച് നീക്കി വേണം പുനര്‍വയ റിങ് നടത്താന്‍ എന്നതി നാല്‍, സാധനസാമഗ്രികളും പ ണിക്കൂലിയും ഉള്‍പ്പെടെ ഏകദേശം ആറ് ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഈ കുടുംബ ത്തിന് ഉണ്ടായിരിക്കുന്നത്.

സമാനമായ മോഷണമാണ് അച്ചാര്‍ കമ്പനി പരിസരത്തെ ക ല്ലിടുക്കില്‍ ജോയല്‍ ജോസിന്റെ വീട്ടിലും നടന്നത്. മോഷ്ടാക്കള്‍ കൊണ്ടുപോകുന്ന കേബിളുകള്‍ക്ക് വിപണിയില്‍ വലിയ വിലയില്ലെങ്കിലും അത് വീണ്ടെടുക്കാന്‍ ഉടമകള്‍ ലക്ഷങ്ങള്‍ ചെലവാ ക്കേണ്ടി വരുന്നു. നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയ വീട്ടുടമസ്ഥര്‍ക്ക് ഈ മോഷണം വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കുന്നത്.മേഖലയി ല്‍ മോഷണം പതിവായ സാഹചര്യത്തില്‍ പൊലീസ് പട്രോളിങ് ശക്തമാക്കമെന്നും മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുതുപ്പള്ളിയിലെ ബിജെപി പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ, കൂകി വിളച്ചതോടെ ചാണ്ടി ഉമ്മൻ പുറത്തിറങ്ങി, വാക്കുതർക്കം; ഒടുവിൽ സൗഹൃദം പങ്കിട്ട് മടക്കം
ആറ്റുകാൽ പൊങ്കാലയ്ക്ക് പാളയം ഇമാമിന്‍റെ ആഹ്വാനം; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം'