
ആലപ്പുഴ: ആലപ്പുഴയില്‍ വിവാഹ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്‍റെ അപ്രതീക്ഷിത വിയോഗം.
കുഴഞ്ഞ് വീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്യാമറ സ്റ്റാന്‍റ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ് താഴേക്ക് വീഴുകയായിരുന്നു. അപകടം നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam