ക്യാൻസറിന് മുന്നിൽ പകച്ച് ജയദേവനും കുടുംബവും; ഇവർക്ക് വേണം കൈത്താങ്ങ്

By Web TeamFirst Published Mar 30, 2019, 5:15 PM IST
Highlights

പണമില്ലാതെ എങ്ങനെ ചികിത്സ തുടരുമെന്ന ആശങ്കയിലാണ് ജയദേവന്‍റെ കുടുംബം. കടം വാങ്ങിയും നാട്ടുകാരുടെ സഹായത്താലും ഇത്രനാളും ചികിത്സ മുന്നോട്ട് കൊണ്ട് പോയത്. ചികിത്സാ ചെലവുകൾ താങ്ങാനാകാതായതോടെ മകൾ അഖിലയുടെ പഠനവും മുടങ്ങി.

ഇടുക്കി: കാൻസർ രോഗം ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇടുക്കി അമ്പതേക്ക‌ർ സ്വദേശി ജയദേവൻ. കുടുംബത്തിന് നിത്യചിലവിന് പോലും പണമില്ലാതെ വന്നതോടെ ജയദേവന്‍റെ മകളുടെ പഠനം പോലും നിലച്ചിരിക്കുകയാണ് ഇപ്പോൾ. 

നാല് മാസം മുമ്പാണ് കെട്ടിടനിർമ്മാണ തൊഴിലാളിയായ ജയദേവന് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നത്. വൃഷ്ണങ്ങൾക്കാണ് ക്യാൻസർ കണ്ടെത്തിയത് തുടർന്ന് രണ്ട് വൃഷണങ്ങളും നീക്കം ചെയ്തു. അന്ന നാളത്തിനോട് ചേർന്ന് മറ്റൊരു ട്യൂമർ കണ്ടെത്തിയതും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇപ്പോൾ കീമോ തെറാപ്പി നടക്കുകയാണ്.

നാല് ഘട്ട കീമോ തെറാപ്പികൾ പൂർത്തിയാക്കി. ഇനി അഞ്ചാം ഘട്ട കീമോക്കായി അടുത്തയാഴ്ച വീണ്ടും പോകണം. എന്നാൽ പണമില്ലാതെ എങ്ങനെ ചികിത്സ തുടരുമെന്ന ആശങ്കയിലാണ് കുടുംബം. കടം വാങ്ങിയും നാട്ടുകാരുടെ സഹായത്താലും ഇത്രനാളും ചികിത്സ മുന്നോട്ട് കൊണ്ട് പോയത്. ഒരപകടത്തിൽ ജയദേവന്‍റെ ഭാര്യ വാസന്തിയുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുക കൂടി ചെയ്തതോടെ കുടുംബത്തിന്‍റെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. 

വാസന്തിക്ക് അധിക നേരം നിൽക്കാനോ നടക്കാനോ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോൾ കാലിന്‍റെ ചിരട്ട മാറ്റി വയ്ക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ഇരുവരുടെയും ചികിത്സാ ചെലവുകളും മറ്റ് പ്രാരാബ്ധങ്ങളും മൂലം മകൾ അഖിലയുടെ പഠനവും മുടങ്ങി. പ്ലസ്ടു പാസായെങ്കിലും ഡിഗ്രിക്ക് ചേരാനായില്ല. തങ്ങളുടെ ദുരവസ്ഥ കണ്ട് ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ജയദേവന്‍റെ കുടുംബത്തെ സഹായിക്കാൻ

JAYADEVAN CR 

SBI THOOKKUPALAM BRANCH 

A/C : 67242241524

IFSC :SBIN0070369

PHONE : 9400169926

8606288781

click me!