രണ്ടാമതുമെത്തിയ ക്യാൻസറിൽ പകച്ച് രേഷ്മ, മജ്ജ മാറ്റിവയ്ക്കാൻ സഹായം വേണം

Published : Aug 08, 2021, 04:06 PM IST
രണ്ടാമതുമെത്തിയ ക്യാൻസറിൽ പകച്ച് രേഷ്മ, മജ്ജ മാറ്റിവയ്ക്കാൻ സഹായം വേണം

Synopsis

തന്റെ സ്വപ്നത്തിലേക്ക് കുതിക്കുന്നതിനിടെയാണ് രണ്ട് വർഷം മുന്പ് രേഷ്മക്ക് ക്യാൻസര്‍ പിടിപെട്ടത്...

പാലക്കാട്: ഒരു തവണ ക്യാൻസറിനെ തോൽപ്പിച്ച പാലക്കാട് കാഞ്ഞിരകുന്ന് സ്വദേശി രേഷ്മ ക്യാൻസറിൻറെ രണ്ടാം വരവിൽ പകച്ചു നിൽക്കുകയാണ്. മുപ്പത് ലക്ഷം മുടക്കിയുള്ള മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാൽ സുമനസുകളുടെ സഹായം തേടുകയാണ്  കുടുംബമിപ്പോൾ

തന്റെ സ്വപ്നത്തിലേക്ക് കുതിക്കുന്നതിനിടെയാണ് രണ്ട് വർഷം മുന്പ് രേഷ്മക്ക് ക്യാൻസര്‍ പിടിപെട്ടത്.  അങ്ങനെ പഠനം മുടങ്ങി. തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സക്കൊടുവിൽ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാൽ രോഗത്തിന്റെ രണ്ടാം വരവിൽ കുടുംബം ശരിക്കും തകര്‍ന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മുപ്പത് ലക്ഷം രൂപ ശസ്ത്രക്രിയക്ക് വേണമെന്നറിയിച്ചു. ഇതോടെ നെട്ടോട്ടമോടുകയാണ് കുടുംബമിപ്പോൾ.

നാട്ടുകാര്‍ ചികിത്സ നിധി രൂപികരിച്ച് പത്ത് ലക്ഷം രൂപ പിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ രേഷ്മയെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ഇത് മതിയാവില്ല. അതിന് സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

അക്കൗണ്ട് ഡീറ്റെയിൽസ്

KUMARI K
DHANABALAN A
RATHEESH M

JOINT ACCOUNT NUMBER - 348002010308260
IFSC UBINO534803
UNION BANK
SULTANPET BRANCH, PALAKKAD
PHONE - Dhanabalan -97455 12284
WARD Member Kumari - 9446791835

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്