
തൃശൂര്‍: കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെട്ട ഭാര്യയ്ക്ക് പിന്തുണയുമായി തല മുണ്ഡനം ചെയ്ത് ഭര്‍ത്താവ്. തൃശൂര്‍ കേച്ചേരി സ്വദേശി ബാദുഷയാണ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനിടെ ക്യാൻസര്‍ ബാധിച്ച ഭാര്യ ശ്രുതിക്ക് കൂട്ടായി എപ്പോഴുമുളളത്.
കോളേജില്‍ ഒരുമിച്ച് പഠിച്ച ബാദുഷയും ശ്രുതിയും മതത്തിന്‍റെ അതിരുകളെല്ലാം ഭേദിച്ച് കഴിഞ്ഞ വര്‍ഷം നവംബർ ഒന്നിനാണ് വിവാഹിതരായത്. ഇതോടെ ഇരുവരെയും വീട്ടുകാര്‍ കയ്യൊഴിഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനിടെയാണ് ശ്രുതിക്ക് ക്യാൻസര്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അന്നു മുതല്‍ തുടങ്ങിയതാണ് ചികിത്സ. ഇതുവരെ 14 കീമോതെറാപ്പി പൂര്‍ത്തിയാക്കി. ആദ്യ കീമോ തെറാപ്പി കഴിഞ്ഞപ്പോള്‍ തന്നെ ശ്രുതിയുടെ മുടി കൊഴിയാൻ തുടങ്ങി.
23 ാം വയസ്സില്‍ വിവാഹം കഴിച്ചതില്‍ പലരും അന്ന് എതിര്‍ത്തിരുന്നു. എന്നാല്‍ അത് വളരെ നന്നായെന്നാണ് ബാദുഷ പറയുന്നത്. കഠിനമായ രോഗത്തിന്‍റെയും വേദന നിറഞ്ഞ ചികിത്സയുടെയേയും അവസാന ദിനങ്ങലിലാണ് ശ്രുതി ഇപ്പോള്‍. അസുഖം പൂര്‍ണമായി മാറിയാല്‍ ലോകം മുഴുവൻ യാത്ര പോകണമെന്നാണ് ഇവരുടെ ആഗ്രഹം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam