
ഇടുക്കി: ജാതി മത വ്യത്യാസമില്ലാതെ തൊഴിലാളികൾ ഒന്നിച്ചപ്പോൾ അത് നാടിന്റെ ഉദ്സവമായി മാറി. തണുപ്പ് തുടങ്ങുന്ന ഡിസംബര്‍ മാസത്തിലാണ് എസ്റ്റേറ്റുകളിലെ അമ്പലങ്ങളിൽ ഉത്സവങ്ങള്‍ക്കും തുടക്കമാകുന്നത്. അമ്മന്റെ ഉത്സവവും ഡിസംബറിലാണ്. അതു ക്രിസ്മസ് ദിവസത്തിന് തലേന്ന് അമ്മന്‍റെ ആഘോഷങ്ങളും തുടങ്ങും.
വെയിൽ ഏല്‍ക്കാതെ ഇരുട്ട് മുറിക്കുള്ളിൽ വിവിധ പാത്രങ്ങളിൽ ധാന്യങ്ങൾ മുളപ്പിക്കാൻ വെക്കും. വിളവിന് ആവശ്യമായ ജൈവവളങ്ങൾ ഓരോ ദിവസങ്ങളിലെ വെകുന്നേരങ്ങളിൽ യുവതികൾ വിതറും. ഇതിന് മുന്നോടിയായി യുവതികൾ അമ്മന്റെ അനുഗ്രഹം ലഭിക്കുന്നതിന് കുമ്മിയടിച്ച് പാട്ടുകൾ പാടും. 11 ദിവസം നീണ്ടു നിൽക്കുന്ന ഇത്തരം ആചാരങ്ങൾ ക്രിസ്തുമസിന് തലേ ദിവസം വരെയാണ് നടത്തുന്നത്.
പതിനൊന്ന് ദിവസം കൊണ്ട് മുറിക്കുള്ളിൽ വെച്ചിരിക്കുന്ന ധാന്യങ്ങൾ വളരും. ക്രിസ്തുമസ് ദിവസത്തിന് തലേ ദിവസം വൈകുന്നേരം കൊട്ടും കുരവയുമിട്ട് നാട്ടുകൾ ഒന്നിച്ച് ധാന്യങ്ങൾ അഥവ മുളപ്പാരി പുറത്തെടുക്കുന്ന ആചാരങ്ങൾ നടക്കുന്നത്. വാദ്യമേളങ്ങൾ മുഴക്കി അമ്മനെ വിളിച്ചുവരുത്തും തുടർന്ന് സ്ത്രികൾ സാമിയിടും. വിശ്വാസികൾ ഒന്നിച്ച് സാമിയോട് ആവശ്യങ്ങൾ പറന്നതാണ് സാമിയിടല്‍.
തുടർന്ന് മുറിക്കുള്ളിൽ നിന്നും മുളപ്പാരി പുറത്തെടുത്ത് നോമ്പ്നോറ്റവർ തലച്ചുമടയായി അമ്പലങ്ങളിൽ എത്തിക്കും. ആരോഗ്യം, കാലാവസ്ഥ, തൊഴിൽ എന്നിവയിൽ പുരോഗി ലഭിക്കുന്നതിനും നാടിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് ഇത്തരം ആചാരങ്ങൾ. മുന്നാറിലെ തോട്ടം മേഖലകളിൽ ഇപ്പോഴും ഇവ ആഘോഷിക്കുന്നു.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം, മുളപ്പാരി ആറ്റിൽ അലിയിച്ചു കളയുന്നതോടെ തീരും. കരകാട്ടം, ആടലും പടലും തുടങ്ങിയ വിവിധ ആഘോഷങ്ങളോടെ മുട്ടനാടിനെ ബലി കൊടുത്ത് പൊങ്കൽ വെച്ച് അന്നദാനം നടത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam