രാവിലെ 8 പൊതി കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; അതേയാൾ വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

Published : Mar 17, 2025, 12:07 AM ISTUpdated : Mar 17, 2025, 12:09 AM IST
രാവിലെ 8 പൊതി കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; അതേയാൾ വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിൽ

Synopsis

മലപ്പുറം തിരൂരിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയെയാണ് എക്സൈസ് പിടികൂടിയത്.

മലപ്പുറം: രാവിലെ കഞ്ചാവ് കേസിൽ പിടികൂടി ജാമ്യത്തിൽ വിട്ട പ്രതി വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിലായി. മലപ്പുറത്താണ് സംഭവം. മലപ്പുറം തിരൂരിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയെയാണ് എക്സൈസ് പിടികൂടിയത്. 1.138 കിലോഗ്രാം കഞ്ചാവും 10000 രൂപയും ഇയാളുടെ കയ്യിൽ നിന്നും വൈകിട്ട് കണ്ടടുത്തു. രാവിലെ പ്രതിയുടെ പോക്കറ്റിൽ നിന്നും 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കച്ചവടത്തിനുപയോഗിച്ച സ്കൂട്ടറും കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 7500 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

സ്കൂട്ടർ ആദ്യം പൊക്കി, തിരൂ‍ർ സ്വദേശിയുടെ പോക്കറ്റിൽ 7500 രൂപ, ഒപ്പം എട്ട് പൊതികളും; പരിശോധനയിൽ കഞ്ചാവ്

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു