പരാതി അന്വേഷിക്കാന്‍ പൊലീസെത്തി; കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തത് നാല് കഞ്ചാവ് ചെടികള്‍

Published : Jul 03, 2025, 04:06 PM IST
ganja plant

Synopsis

കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് നാല് കഞ്ചാവ് ചെടികൾ വടക്കാഞ്ചേരി എക്സൈസ് കണ്ടെത്തിയത്.

തൃശൂർ: തൃശൂർ കടങ്ങോട് കഞ്ചാവ് ചെടികൾ കണ്ടെത്തി. കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് നാല് കഞ്ചാവ് ചെടികൾ വടക്കാഞ്ചേരി എക്സൈസ് കണ്ടെത്തിയത്. വടക്കാഞ്ചേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജീൻ സൈമൺ സിയുടെ നേതൃത്വത്തിലാണ് ചെടികൾ കണ്ടെത്തിയത്. കുടുംബാരോഗ്യ കേന്ദ്രം മറയാക്കി കഞ്ചാവ് കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി