മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തു, കാർ നേരെ കനാലിലേക്ക് മറിഞ്ഞു; കൂത്താട്ടുകുളം ഇലഞ്ഞിയിൽ അപകടം

Published : Feb 23, 2025, 08:06 PM IST
മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തു, കാർ നേരെ കനാലിലേക്ക് മറിഞ്ഞു; കൂത്താട്ടുകുളം ഇലഞ്ഞിയിൽ അപകടം

Synopsis

നിറയെ വെള്ളമുണ്ടായിരുന്ന കനാലിൽ വീണ ഉടനെ തന്നെ കാർ ഒഴുകി നീങ്ങുകയായിരുന്നു. 

എറണാകുളം: എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ഇലഞ്ഞിയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ അത്ഭുതകരമായ രക്ഷപ്പെട്ടു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് കാർ കനാലിലേക്ക് മറിഞ്ഞത്. ഇലഞ്ഞി കൂര് സ്വദേശികളായ സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. 

മാർവിൻ ജിജോ, ടിന്റോ ജോർടി, ബിനോജൻ മനോജ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിറയെ വെള്ളമുണ്ടായിരുന്ന കനാലിൽ വീണ ഉടനെ തന്നെ കാർ ഒഴുകി നീങ്ങുകയായിരുന്നു. കാറിന്റെ ക്ലാസുകൾ താഴ്ന്നു കിടന്നത് രക്ഷയായി. കൂത്താട്ടുകുളം കിഴകൊമ്പ് പുതുശ്ശേരിയിൽ വിനോദാണ് മൂവരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകൾ ആശുപത്രിയിൽ ചികിത്സയിൽ, പള്ളിമുക്കിൽ നിന്ന് ഓട്ടോ കയറി അമ്മ, ഇറങ്ങിയപ്പോൾ ബാഗ് മറന്നു വച്ചു; കൃത്യമായി കയ്യിലേൽപ്പിച്ച് ഓട്ടോ ഡ്രൈവർ
തലനാരിഴക്ക് ഒഴിവായത് വൻ അപകടം! തീ ഉയരുന്നത് കണ്ട ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയോടി, കളമശ്ശേരിയിൽ സോഫ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു