ലോറി ഇടിച്ച് തെറിപ്പിച്ച മാരുതി കാർ നടപ്പാതയിലേക്ക് പാഞ്ഞ് കയറി; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

By Web TeamFirst Published Nov 13, 2018, 8:11 PM IST
Highlights

കണ്ണൂർ സ്വദേശിയും തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ  വിരമിച്ച ഉദ്യോഗസ്ഥനുമായ ജയപ്രകാശാണ് (60) രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെയോടെ ദേശീയ പാതയിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ വെച്ചായിരുന്നു അപകടം.
 


അമ്പലപ്പുഴ: കണ്ണൂർ സ്വദേശിയും തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ  വിരമിച്ച ഉദ്യോഗസ്ഥനുമായ ജയപ്രകാശാണ് (60) രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെയോടെ ദേശീയ പാതയിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ വെച്ചായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് മടങ്ങവേ ഇദ്ദേഹം ഓടിച്ചിരുന്ന മാരുതി കാറിൽ എതിൽ ദിശയിൽ നിന്ന് വന്ന ലോറി നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് അരികിലെ ഒന്നര അടിപൊക്കത്തിലുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന വീട്ടു ഉപകരങ്ങൾ ചിന്നി ചിതറി. 

എന്നാൽ ജയപ്രകാശ് പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടങ്കിലും കാർ പാലത്തിന്റെ കൈവരികളിൽ തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാലത്തിന് മുകളിൽ നടപ്പാതക്ക് സമീപമായി രൂപപ്പെട്ട കുഴി കണ്ട് ലോറി വെട്ടിച്ച് മാറ്റുന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. 

കാറിന്റെ മുൻ ഭാഗം ഭാഗീകമായി തകർന്നു. അപകടമറിഞ്ഞെത്തിയ അമ്പലപ്പുഴ എ എസ് ഐ അരുൺ സീനിയർ സിവിൽ പോലീസർ പ്രമോദ് എന്നിവർ ചേർന്ന് കാറിൽ കുടുങ്ങിയ ജയപ്രകാശിനെ പുറത്തെടുക്കുകയായിരുന്നു.

click me!