
ആലപ്പുഴ: കായംകുളത്ത് നിർത്തിയിട്ട കാർ നിമിഷങ്ങൾക്കകം കത്തി നശിച്ചു. കെ.പി. റോഡിൽ ഒന്നാംകുറ്റി ജംഗ്ഷന് വടക്കുവശത്ത് ഇന്ന് ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം. ചേരാവള്ളി ബി.കെ.ഭവനിൽ ജയകുമാറിന്റെ നാനോ കാറാണ് കത്തിനശിച്ചത്. ജയകുമാറിന്‍റെ പിതാവ് ബാലനായിരുന്നു കാർ ഓടിച്ചിരുന്നത്.
ജയകുമാറിന്‍റെ ഭാര്യയും മറ്റുമായി ഒന്നാം കുറ്റിയിലെ അക്ഷയ സെന്ററിൽ എത്തി ഇവരെ ഇറക്കിയ ശേഷം സമീപത്തേക്ക് മാറ്റി റോഡരുകിൽ കാർ പാർക്കു ചെയ്ത. കാര്‍ പാര്‍ക്ക് ചെയത് ബാലൻ പുറത്തേക്കിറങ്ങി നിമിഷങ്ങൾക്കു ശേഷം കാറിന്റെ മുൻ ഭാഗത്തു നിന്നും പുക ഉയരുകയും തീ ആളിപടരുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്തു നിന്നുംഫയർഫോഴ്സ് എത്തി തീ കെടുത്തി. അപ്പോഴേക്കും കാർ പൂർണ്ണമായും കത്തിനശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam