കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Published : Jan 18, 2019, 10:22 PM IST
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Synopsis

അമിത വേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ മുന്നിലുള്ള കാറിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു.  നിയന്ത്രണം തെറ്റിയ കാര്‍, വീടിനു സമീപത്തെ കടയിലേക്ക് നടന്നു പോകുകയായിരുന്ന ഷിബിനെ ഇടിച്ചിട്ടു.

അമ്പലപ്പുഴ: ആലപ്പുഴയില്‍  നിയന്ത്രണം തെറ്റിയ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് 17 -ാം വാര്‍ഡ് നെല്‍പ്പുരപ്പറമ്പില്‍ ഷാജി  വിഎസ്- മായാദേവി (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ദമ്പതികളുടെ മകന്‍ ഷിബിന്‍  (22)നാണ് പരിക്കേറ്റത്. ദേശീയ പാതയില്‍ കരുര്‍ ജംങ്ഷനു സമീപം വെള്ളിയാഴ്ച പകല്‍ 12:30 ഓടെയായിരുന്നു അപകടം. 

അമിത വേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ മുന്നിലുള്ള കാറിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു.  നിയന്ത്രണം തെറ്റിയ കാര്‍, വീടിനു സമീപത്തെ കടയിലേക്ക് നടന്നു പോകുകയായിരുന്ന ഷിബിനെ ഇടിച്ചിട്ടു. തലക്കും മുഖത്തും  പരിക്കേറ്റ ഷിബിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറവുകാട് കാര്‍മ്മല്‍ പോളിടെക്‌നിക്കിലെ ഓട്ടോ കാഡ് വിദ്യാര്‍ത്ഥിയാണ് ഷിബിന്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒളിപ്പിച്ചത് പാൻ്റിലെ അറയിൽ, നിലമ്പൂരിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു; നടപടി ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച കേസിൽ
കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്, അപകടമൊഴിവായത് തലനാരിഴക്ക് അട്ടിമറി തള്ളാതെ പൊലീസ്