സ്കൂട്ടറിൽ കാറ്ററിംങ് സർവ്വീസിന്റെ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

By Web TeamFirst Published Jan 18, 2019, 8:53 PM IST
Highlights

ചാരുംമൂട്ടിൽ  കല്യാണ ആവശ്യത്തിനുള്ള പാചക സാമഗ്രികളുമായി പോകുകയായിരുന്ന കാറ്ററിംങ് സർവ്വീസിന്റെ പിക്കപ്പ് വാൻ നിഖിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. 

ചാരുംമൂട്: ആലപ്പുഴ ചാരമൂട് സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി പുത്തൻവിള ക്ഷേത്രത്തിനു സമീപം നിഖിൽ നിവാസിൽ വിജയന്റെ മകൻ നിഖിൽ (30) ആണ്  മരിച്ചത്. വ്യാഴാഴ്ച രാത്രി 11.15ഓടെ കെപി റോഡിൽ നൂറനാട് എസ്ബിഐ മുന്നിൽ വെച്ചാണ് അപകടം. 

ചാരുംമൂട്ടിൽ  കല്യാണ ആവശ്യത്തിനുള്ള പാചക സാമഗ്രികളുമായി പോകുകയായിരുന്ന കാറ്ററിംങ് സർവ്വീസിന്റെ പിക്കപ്പ് വാൻ നിഖിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ചാരുംമൂട്  നിന്നും നൂറനാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു നിഖിൽ. സംഭവം നടന്ന ഉടൻ തന്നെ നിഖിലിനെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 
 

click me!