അമ്പലപ്പുഴയില്‍ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

Published : Sep 13, 2020, 11:10 PM IST
അമ്പലപ്പുഴയില്‍ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

Synopsis

എടത്വ ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂളില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയെ തിരികെ കൊണ്ടുവരാന്‍ അമ്പലപ്പുഴയില്‍ നിന്ന് പുറപ്പെട്ട കാറാണ് അപകടത്തില്‍ പെട്ടത്. 

എടത്വ: നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയെ തിരികെ കൊണ്ടുവരാന്‍ പോയ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി രതീഷിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപത്തുവെച്ചാണ് അപകടം. 

അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. രതീഷിന്റെ കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. എടത്വ ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂളില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയെ തിരികെ കൊണ്ടുവരാന്‍ അമ്പലപ്പുഴയില്‍ നിന്ന് പുറപ്പെട്ട കാറാണ് അപകടത്തില്‍ പെട്ടത്. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ രതീഷിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കോൺക്രീറ്റ് ചെയ്ത റോഡ് നടുവെ പിളർന്നു; ചമ്പക്കുളത്ത് പ്രതിഷേധം
ശബരിമല സ്വർണ്ണക്കൊള്ള; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി