നിയന്ത്രണം തെറ്റിയ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published : Oct 08, 2020, 07:42 PM IST
നിയന്ത്രണം തെറ്റിയ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Synopsis

വീയപുരത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും പ്രദേശവാസികളും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. 

ഹരിപ്പാട്: ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഹരിപ്പാട് വീയപുരം പായിപ്പാട് സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിന് സമീപത്താണ് നിയന്ത്രണം തെറ്റി വന്ന കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.

ആനാരി സ്വദേശികളായ അഛനും മകനുമാണ് കാറിലുണ്ടായിരുന്നത്. കാർ തലകീഴായി മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല. വീയപുരത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും പ്രദേശവാസികളും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത് വലിയ ദുരന്തം ഒഴിവാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിൽ സീസണിലെ ആദ്യത്തെ മൈനസ് താപനില, കിടുകിടാ വിറയ്ക്കുന്നു; വരുന്ന ദിവസങ്ങളിൽ താപനില ഇനിയും താഴാൻ സാധ്യത
അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല; ക്ലാസ് നടത്തിയാൽ കർശന നടപടിയെന്നും മന്ത്രി