പ്രവര്‍ത്തനം പോര; വയനാട്ടില്‍ 9 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ചുവപ്പുകാര്‍ഡ്

Published : Oct 08, 2020, 04:30 PM ISTUpdated : Oct 08, 2020, 04:31 PM IST
പ്രവര്‍ത്തനം പോര; വയനാട്ടില്‍ 9 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ചുവപ്പുകാര്‍ഡ്

Synopsis

മികവ് കാണിക്കാത്ത എല്ലാ നേതാക്കളോടും തിരുത്തല്‍ നടപടികളും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രവര്‍ത്തനമികവാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. 

കല്‍പ്പറ്റ: വയനാട്ടില്‍ ഒന്‍പത് ജില്ലാ നേതാക്കളുടെ പ്രകടനം മോശമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കമ്മിറ്റികളുടെയും ഭാരവാഹികളുടെയും പ്രവര്‍ത്തന മികവ് വിലയിരുത്തുന്നതിനുള്ള പാര്‍ട്ടിയുടെ പ്രഥമ ജില്ലാതല റിവ്യൂവിലാണ് നേതാക്കളുടെ പ്രകടനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉള്ളത്. 33 ഭാരവാഹികളില്‍ 11 പേരുടെ പ്രകടനം മാത്രമാണ് തൃപ്തികരമെന്ന് റിവ്യൂ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. 

മികച്ച പ്രകടനം നടത്തിയ ഇവര്‍ പച്ച കാറ്റഗറിയിലാണ് ഉള്‍പ്പെടുക. 13 പേര്‍ മഞ്ഞ കാറ്റഗറിയിലാണ്. ശരാശരിക്കാരായ ഇവരെ നേരെയാക്കിയെടുക്കാമെന്നാണ് നേൃത്വത്തിന്റെ പ്രതീക്ഷ. മികവ് കാണിക്കാത്ത എല്ലാ നേതാക്കളോടും തിരുത്തല്‍ നടപടികളും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രവര്‍ത്തനമികവാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരും ഡി.സി.സി പ്രസിഡന്റും ഉള്‍പ്പെട്ടതായിരുന്നു പരിശോധന കമ്മിറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

64 കലകളുടെ പ്രതീകമായി 64 വനിതകൾ; പ്രായം 10 മുതൽ 71 വരെ, മലപ്പുറത്ത് ചരിത്രം കുറിക്കാൻ സംസ്ഥാനത്തെ ആദ്യ വനിതാ പഞ്ചവാദ്യ സംഘം
'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ