തലപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു, തലകീഴായി മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്

Published : Jan 02, 2023, 06:58 PM ISTUpdated : Jan 02, 2023, 07:20 PM IST
തലപ്പുഴയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു, തലകീഴായി മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്

Synopsis

പോസ്റ്റലിടിച്ച് തലകീഴായി മറിഞ്ഞ കാര്‍ പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് റോഡില്‍ നിന്നും മാറ്റിയത്.

തലപ്പുഴ: വയനാട് തലപ്പുഴയിൽ  നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തില്‍ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. വയനാട് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭർതൃമാതാവ് രമണി എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗമാണ് അപകട കാരണമെന്നാണ് നിഗമനം. 

കാറിടിച്ച് വൈദ്യുത പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്. പോസ്റ്റലിടിച്ച് തലകീഴായി മറിഞ്ഞ കാര്‍ പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് റോഡില്‍ നിന്നും മാറ്റിയത്. മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗത തടസം നേരിട്ടു. അതിനിടെ വയനാട് മേപ്പാടിയിലും വാഹന അപകടം നടന്നു. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മേപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപമാണ്  അപകടം നടന്നത്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മേപ്പാടി ചുണ്ട റൂട്ടിലോടുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. 

Read More : മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിത്ത കാറിന് തീ പിടിച്ചു, ഇറങ്ങിയോടി യാത്രക്കാര്‍ 

അതേസമയം വയനാട് താമരശ്ശേരി ചുരത്തിൽ വാഹനനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.  ഒൻപതാം വളവിൽ തപാൽ വകുപ്പിൻ്റെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ