നാടാകെ ഒന്നിച്ചിട്ടും സമീഷിന്റെ ജീവൻ രക്ഷിക്കാനായില്ല

Web Desk   | Asianet News
Published : Jul 10, 2021, 09:12 AM IST
നാടാകെ ഒന്നിച്ചിട്ടും സമീഷിന്റെ ജീവൻ രക്ഷിക്കാനായില്ല

Synopsis

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമീഷിന്റെ ചികിത്സയ്ക്ക് പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാടാകെ കൈകോർത്ത് 18 ലക്ഷത്തിന് മേൽ തുക സമാഹരിച്ച് നൽകി. 

ആലപ്പുഴ:നാടാകെ ഒന്നിച്ചിട്ടും സമീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. നാടിനെയാകെ കണ്ണീരിലാഴ്ത്തി സമീഷ് ലോകത്തോട് വിട പറഞ്ഞു. ഇരവുകട് പാണ്ഡ്യൻചിറയിൽ ബാബു - ഷീല ദമ്പതികളുടെ മകൻ  സമീഷ് (34) മേയ് 29 ന് മത്സ്യം വാങ്ങാൻ കളർകോട് പക്കി ജംഗ്ഷന് സമീപം നിൽക്കുമ്പോൾ അമിതവേഗതയിലെത്തിയ  കാർ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയാായിരുന്നു. 

കാർ നിർത്താതെ പോകുകയും ചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമീഷിന്റെ ചികിത്സയ്ക്ക് പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാടാകെ കൈകോർത്ത് 18 ലക്ഷത്തിന് മേൽ തുക സമാഹരിച്ച് നൽകി. ഒരു മാസത്തിലേറെ നീണ്ട ചികിൽസ. പക്ഷെ, ഒരു ചികിൽസയ്ക്കും സമീഷിന്റെ  ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 4ന് സമീഷ് ലോകത്തോട് വിട പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം