
കൊച്ചി: സംസ്ഥാനത്തെ തനത് പശു ഇനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികളൊരുക്കി കേരള മൃഗസംരക്ഷണ വകുപ്പ്. രണ്ട് വർഷത്തിനകം ആയിരം നാടൻ പശുക്കളെ ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. പെരിയാറിന്‍റെ തീരപ്രദേശങ്ങളിലെ തനത് പശുഇനമായ കുട്ടമ്പുഴകുള്ളൻ അഥവാ പെരിയാർപശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തനത് പശു ഇനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനത്തിനുമായി പ്രചാരണം നൽകുമെന്നും മന്ത്രി പറഞ്ഞു.
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ കുട്ടമ്പുഴകുള്ളൻ പശു പ്രജനന പരിപാലന സംഘത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ പാൽ ഉത്പാദന രംഗത്ത് മികച്ച മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ എത്താനും വർഷങ്ങൾക്കുക്കുള്ളിൽ സാധിച്ചതായി പറഞ്ഞ മന്ത്രി തനത് പശു ഇനങ്ങളെ സംരക്ഷിക്കുന്നതിനായി കർഷകർക്ക് ധനസഹായവും പരിശീലനവും നൽകുമെന്നും അറിയിച്ചു. തീറ്റപ്പുൽ ഉത്പാദനത്തിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ അധ്യക്ഷതയിൽ കോടനാട് മാർ ഔഗൻ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൂവപ്പടി പഞ്ചായത്ത് പ്രസിഡന്‍റ് മിനി ബാബു, ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, കെ ഡി പി പി എസ് പ്രസിഡന്‍റ് ഫാദർ തോമസ് പോൾ റമ്പാൻ, കെ എൽ ഡി ബി എം.ഡി ഡോ. ജോസ് ജെയിംസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എസ് എം സാബു എന്നിവർ പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam