നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞ് അപകടം; കുട്ടികളടക്കം 5 പേർക്ക് പരിക്കേറ്റു

Published : Apr 28, 2026, 08:58 PM IST
car accident

Synopsis

പ്രദേശത്തുള്ള നാട്ടുകാർ ഓടിക്കൂടി വളരെ ശ്രമകരമായിട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നിസാരപരിക്ക് മാത്രമാണുള്ളത്. ഇവരെ തൊ‌‌ട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കാർ നിയന്ത്രണം വി‌ട്ട് തലകീഴായി മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കുട്ടികള‌ടക്കം 5 പേർക്ക് പരിക്കേറ്റു. നാ‌‌ട്ടുകാർ ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെ‌ടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് ഉച്ചക്ക് വളാഞ്ചേരി മനക്കപ്പടി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. പോക്കറ്റ് റോഡിലൂടെ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് തൊ‌ട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. കാറിൽ കുട്ടികളടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പ്രദേശത്തുള്ള നാട്ടുകാർ ഓടിക്കൂടി വളരെ ശ്രമകരമായിട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നിസാരപരിക്ക് മാത്രമാണുള്ളത്. ഇവരെ തൊ‌‌ട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊടും ചൂടിൽ വയനാടൻ തണുപ്പ് തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്, നാളെ താമരശേരി ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം
ട്രാഫിക് പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറി പിന്നാലെ ക്രൂരമർദ്ദനം, 21 വർഷം ഒളിവിൽ, 64കാരൻ പിടിയിൽ