വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ നാലംഗ സംഘം സഞ്ചരിച്ച കാർ ചീയപ്പാറയിൽ കൊക്കയിലേക്ക് മറിഞ്ഞു

Published : Jun 14, 2023, 05:09 PM IST
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ നാലംഗ സംഘം സഞ്ചരിച്ച കാർ ചീയപ്പാറയിൽ കൊക്കയിലേക്ക് മറിഞ്ഞു

Synopsis

റോഡിൽ നിന്നും 150 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്

ഇടുക്കി: അടിമാലിക്ക് സമീപം ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. കാറിൽ യാത്ര ചെയ്തിരുന്ന നാലു പേർക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുൾ ഖാദർ, ഭാര്യ റജീന, അയൽവാസികളായ ബിജു, ലാലി എന്നിവർക്കാണ് പരിക്കേറ്റത്. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മടങ്ങി വരുംവഴിയാണ് അടിമാലിയിൽ വെച്ച് അപകടമുണ്ടായത്. റോഡിൽ നിന്നും 150 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അടിമാലിയിൽ നിന്നും അഗ്നിശമന സേനയെത്തി വടം കെട്ടിയാണ് അപകടത്തിൽ പെട്ടവരെ റോഡിലേക്ക് എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അതിനിടെ കോഴിക്കോട് ബാലുശ്ശേരിയിൽ  കഴിഞ്ഞദിവസം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോക്കല്ലൂരിന് സമീപം ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വട്ടപ്പൊയിൽ അഖിൽ (32) ആണ് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഭാര്യക്കൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കോക്കല്ലൂരിൽ വച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അഖിലിന്റെ ഭാര്യ മൊടക്കല്ലൂരിലെ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ  താമരശ്ശേരി വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ് അഖിൽ. 

 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്ങി മോഷണം നടത്തും; സിസിടിവിയിൽ കുടുങ്ങി ഒരാൾ പിടിയിലായി