എസി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു, ഓട്ടോ ഡ്രൈവർക്കും യാത്രികനും പരിക്ക്

By Web TeamFirst Published Apr 20, 2022, 8:38 PM IST
Highlights

എ സി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രികനും പരിക്കേറ്റു.

ആലപ്പുഴ: എ സി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രികനും പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ എസി റോഡിൽ കുമാരവൈജന്തി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. ഓട്ടോ ഓടിച്ചിരുന്ന കൊറ്റംകുളങ്ങര വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ ശരത് പ്രസാദ് (38) കാലിന് ഗുരുതര പരിക്കേറ്റു. 

ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ ഭാഗത്ത് നിന്ന് കിഴക്കോട്ട് പോകുകയായിരുന്നു ഓട്ടോറിക്ഷ. ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു കാർ. എസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരുവശം പൊളിച്ചിട്ടിരിക്കുകയായിരുന്നു. ടാർ ചെയ്ത വശത്തുടെ പോകുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന കാർ ഇടിച്ച ശേഷം സമീപത്തെ ട്രാൻസ്ഫോർമർ പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു.   ഓട്ടോയിൽ കുടുങ്ങി കിടന്ന ശരത്തിനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. യാത്രികന് കൈക്ക് നിസാര പരിക്കാണുണ്ടായത്. ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. 

സ്കൂൾ ബസിൽ നിന്ന് പുറത്തേക്ക് നോക്കി, തൂണിൽ തലയിടിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു

നോയിഡ: സ്കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച്  വിദ്യാർത്ഥി മരിച്ചു.   ഗാസിയാബാദിലെ മോദിനഗർ പട്ടണത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അനുരാഗ് മെഹ്റയാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ സ്‌കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തല തൂണിൽ ഇടിച്ചായിരുന്നു അപകടം.

അപകടത്തിൽ ഗുരുതരമായി പരേക്കറ്റ  കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.  സ്കൂൾ അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾ അധികൃതരെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു.

സംഭവത്തിന് ശേഷം സ്‌കൂൾ അധികൃതർ തങ്ങളെ വിളിച്ച് കുട്ടിക്ക് സുഖമില്ലായിരുന്നു എന്നും, ഛർദ്ദിക്കാൻ ബസിനു പുറത്തേക്ക് നോക്കിയെന്നുമാണ്  അറിയിച്ചത്.  അത് അങ്ങനെയല്ല.  കുട്ടിക്ക് സ്‌കൂളിൽ പോകുമ്പോൾ പ്രശ്നമൊന്നും ഇല്ലായിരുന്നു. സ്‌കൂൾ അധികൃതർ പറയുന്നത്  അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. സംഭവത്തിൽ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

click me!