
കൊല്ലം: കൊല്ലം ഏരൂർ പത്തടിയിൽ പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8 മണിയോടെ പത്തടി കാഞ്ഞുവയിലായിരുന്നു അപകടം. പത്തടി സ്വദേശികളായ റംലയും മകൻ ദിനേശും പച്ചക്കറിവ്യാപാരത്തിനു വേണ്ടി പെട്ടി ഓട്ടോയിൽ പോകവേ കാഞ്ഞുവയലിൽ മറ്റൊരു വാഹനത്തെ മറികടന്നു വന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റംലയ്ക്കും ദിനേശിനും റോഡിന്റെ സൈഡിലെ മത്സ്യ വ്യാപാരി ശിഹാബുദീനും പരിക്കേറ്റു. റംലയുടെ തലയ്ക്ക് പരിക്കേറ്റു. ദിനേശിന്റെ കാല് ഒടിഞ്ഞു. ശിഹാബുദ്ദീൻ്റെ കാലിനാണ് പരിക്കേറ്റത്. മൂന്നു പേരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ കളക്ടറേറ്റില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ; പ്രകടനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് കളക്ടര്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam