മിനിറ്റുകൾ മാത്രം, കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍; ആളപായമില്ല, യാത്രക്കാര്‍ രക്ഷപ്പെട്ടു

Published : Sep 17, 2024, 09:35 PM IST
മിനിറ്റുകൾ മാത്രം, കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍; ആളപായമില്ല, യാത്രക്കാര്‍ രക്ഷപ്പെട്ടു

Synopsis

ഡ്രൈവറും കാഴ്ചപരിമിതിയുള്ള യാത്രക്കാരനും രക്ഷപ്പെട്ടു. താണ ട്രാഫിക് സിഗ്നലിനു സമീപമാണ് കാർ കത്തിയത്. ഫയർ ഫോഴ്സ് തീയണച്ചു

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍. കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീപിടിച്ചത്. ഡ്രൈവറും കാഴ്ചപരിമിതിയുള്ള യാത്രക്കാരനും രക്ഷപ്പെട്ടു. താണ ട്രാഫിക് സിഗ്നലിനു സമീപമാണ് കാർ കത്തിയത്. ഫയർ ഫോഴ്സ് തീയണച്ചു. കഴിഞ്ഞ ദിവസം കൊല്ലത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. ചിതറയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു.

മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. അപകടത്തിൽ ആളപായം ഇല്ല. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തി ഇരുവരും രക്ഷപ്പെടുകയായിരുന്നു. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ്  തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. 

​ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ചു;കെഎസ്ആർടിസിക്ക് മിന്നും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം