ഓടിക്കൊണ്ടിരിക്കെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് നാല് പേർ, തലനാരിഴയ്ക്ക് രക്ഷ

Published : Feb 27, 2026, 12:04 PM IST
car fire

Synopsis

ചങ്ങരംകുളം അമയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ കത്തി നശിച്ചത്. യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്.

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും തീപിടിച്ച് കത്തി നശിച്ചു. ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ കത്തി നശിച്ചത്. യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു. അപകടം മനസിലാക്കി വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങി. വാഹനത്തില്‍ പുക പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളമൊഴിച്ചെങ്കിലും കാര്‍ കത്തി നശിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചങ്ങരംകുളം പൊലീസ് സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെന്നൈ ടു കോഴിക്കോട്, സ്വകാര്യ ബസിലെത്തിയ സുമൈറിനെ കാത്ത് വയനാട് അതിർത്തിയിൽ എക്സൈസ്! ലക്ഷങ്ങളുടെ മെത്താഫിറ്റമിനുമായി പിടിയിൽ
കമിതാക്കളെ ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം തട്ടി, പിടിക്കാനെത്തിയ വനിത പൊലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ടു, യുവാവ് പിടിയിൽ