
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തായാണ് ഓട്ടത്തിനിടെ കാർ തീപിടിച്ചതായി കണ്ടത്. ഓടി വന്ന കാറിന് പെട്ടന്ന് തിപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം നടത്തും മുമ്പേ ആളിപ്പടർന്ന് വാഹനം മുഴുവനായി കത്തിയെന്നാണ് മൊഴി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല. കെഎൽ 5 എവി 3686 എന്ന നമ്പരിലുള റെനോ ക്വിഡ് കാറാണ് കത്തിയത്. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണെന്നതിനാലാണ് പൊലീസ് ബന്ധുക്കളുമായി സംസാരിച്ചത്. ടൈറ്റസ് എന്നയാൾ വീട്ടിൽ നിന്നും കാറുമായി ഇറങ്ങിയെന്ന് വിവരം ലഭിച്ചു. എന്നാൽ ഇയാളാണോ മരിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam