
ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കലവൂർ പനവേലിമഠം കൃഷ്ണശർമയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. ഇന്ന് രാവിലെ 10.45ന് ശവക്കോട്ടപ്പാലത്തിന് സമീപമായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന ഇൻഡിഗൊ കാറിൽനിന്ന് പുക ഉയർന്നതോടെ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങി. തൊട്ടുപിന്നാലെ ബോണറ്റിൽ തീപിടിക്കുകയായിരുന്നു. ബാറ്ററിഭാഗം കത്തിയതോടെ സമീപവാസികളും അഗ്നിരക്ഷാസേനയുമെത്തി തീകെടുത്തി. ബാറ്ററിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. കാറിൽ ഡ്രൈവറടക്കം അഞ്ച് യാത്രക്കാരുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam