എയര്‍ ഗണ്ണുകൊണ്ട് കൂടെ താമസിച്ചിരുന്ന യുവതിയുടെ തലയ്ക്കടിച്ചു, യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

Published : Dec 14, 2020, 01:15 PM IST
എയര്‍ ഗണ്ണുകൊണ്ട് കൂടെ താമസിച്ചിരുന്ന യുവതിയുടെ തലയ്ക്കടിച്ചു, യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

Synopsis

യുവതിയും നിറ്റോയും കഴിഞ്ഞ ഒരുമാസമായി ഒരുമിച്ചാണ് താമസം.  ഒരുമിച്ച് താമസിക്കുന്നതിനിടെ പരസ്പരം വഴക്കിടുകയും പ്രകോപിതനായ നിറ്റോ യുവതിയെ ആക്രമിക്കുകയുമായിരുന്നു.

തൃശ്ശൂര്‍: ചാലക്കുടിയില്‍ യുവതിയെ ആക്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. ചാലക്കുടി പള്ളിപ്പാടന്‍ സ്വദേശിയായ നിറ്റോയാണ് കൂടെ താമസിച്ചിരുന്ന യുവതിയുടെ തലയ്ക്ക് എയര്‍ഗണ്‍ കൊണ്ട് അടിച്ച ശേഷം ജീവനൊടുക്കിയത്. 31 വയസുകാരനായ നിറ്റോ അവിവാഹിതനാണ്.

വൈപ്പിന്‍ സ്വദേശിയായ യുവതിയെയാണ് നിറ്റോ തോക്കുപോയഗിച്ച് ആക്രമിച്ചത്. അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. യുവതിയും നിറ്റോയും കഴിഞ്ഞ ഒരുമാസമായി ഒരുമിച്ചാണ് താമസം.  ഒരുമിച്ച് താമസിക്കുന്നതിനിടെ പരസ്പരം വഴക്കിടുകയും പ്രകോപിതനായ നിറ്റോ യുവതിയെ ആക്രമിക്കുകയുമായിരുന്നു.

വീട്ടിലുണ്ടായിരുന്ന എയര്‍ഗണ്‍ കൊണ്ട് നിറ്റോ യുവതിയുടെ തലയ്ക്ക് അടിച്ചു. ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി ചാലക്കുടി വെട്ടുകടവ്  പാലത്തിന് സമീപത്ത് നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാദാപുരത്ത് വണ്ടിയിൽ പെട്രോളടിക്കാൻ കയറ്റി, ഇന്ധന ടാങ്കിൽ 1 കിലോയോളം ഉപ്പ്; കണ്ടത് പുലര്‍ച്ചെ മത്സ്യം എടുക്കാൻ പോകുന്ന വഴി, പരാതി നൽകി
ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം