പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാ‍ർ കത്തിനശിച്ചു

Published : Nov 27, 2021, 10:31 AM IST
പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാ‍ർ കത്തിനശിച്ചു

Synopsis

വാഹനത്തിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട മിഥുൻ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിൽ നിന്ന് രേഖകളും ബാഗും മറ്റും പുറത്തെടുത്തു

ഇടുക്കി: പീരുമേട്ടിൽ ഓടിക്കൊണ്ടിരുന്ന കാ‍ർ കത്തിനശിച്ചു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്നയാൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഒരു മണിയോടെ ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. മാഹിയിൽനിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

വാഹനത്തിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട മിഥുൻ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിൽ നിന്ന് രേഖകളും ബാഗും മറ്റും പുറത്തെടുത്തു. പിന്നാലെ അപകട വിവരം ഹൈവേ പൊലീസിനെയും പീരുമേട് അഗ്നിരക്ഷാസേനയെയും അറിയിച്ചു. 

അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അസിസ്റ്റൻറ്‌ സ്‌റ്റേഷൻ ഓഫീസർ എ. ഷാജഹാൻ, സീനിയർ ഓഫീസർ കെ.ഐ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. എഞ്ചിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി
പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി