കെഎസ്ഇബി ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാറിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

By Web TeamFirst Published Oct 3, 2019, 8:58 PM IST
Highlights
  • ഇടപ്പോൺ വൈദ്യുതി സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കൊല്ലം നീണ്ടകര സ്വദേശി സെബാസ്റ്റ്യന്റെ കാറിനാണ് തീ പിടിച്ചത്
  • പടനിലം ജംഗ്ഷനടുക്കാറായപ്പോൾ പിന്നാലെ വന്ന വാഹനയാത്രക്കാരാണ് കാറിൽ നിന്നും പുക ഉയരുന്ന വിവരം അറിയിച്ചത്

ചാരുംമൂട്: നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറ് ഓടിച്ചിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പടനിലം ജംഗ്ഷനിൽ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. 

ഇടപ്പോൺ വൈദ്യുതി സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കൊല്ലം നീണ്ടകര സ്വദേശി സെബാസ്റ്റ്യന്റെ കാറിനാണ് തീ പിടിച്ചത്. സബ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. സെബാസ്റ്റ്യൻ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. പടനിലം ജംഗ്ഷനടുക്കാറായപ്പോൾ പിന്നാലെ വന്ന വാഹനയാത്രക്കാരാണ് കാറിൽ നിന്നും പുക ഉയരുന്ന വിവരം അറിയിച്ചത്. പടനിലം ജംഗ്ഷനിലെത്തി വാഹനം ഒതുക്കി നിർത്തുകയും തീ ആളിപ്പടരുകയുമായിരുന്നു. സെബാസ്റ്റ്യൻ പെട്ടെന്ന് കാറിൽ നിന്നിറങ്ങിയോടിയാണ് രക്ഷപ്പെട്ടത്.

സ്ഥലത്തുണ്ടായിരുന്നവരും, വ്യാപാരികളും ചേർന്ന് വെള്ളം കൊണ്ടുവന്ന് തീ അണച്ചു. ഉടൻ തന്നെ മാവേലിക്കരയിൽ നിന്നും അഗ്നിശമന സേവ വന്നാണ് തീ പൂർണ്ണമായും അണച്ചത്. നൂറനാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു. യാത്രയ്ക്കിടെ ഇലക്ട്രിക് വയർ കത്തുന്ന ഗന്ധമുണ്ടായിരുന്നതായി സെബാസ്റ്റ്യൻ പറഞ്ഞു.
 

click me!