മദ്യലഹരിയിൽ റോഡരികിൽ യുവാവ്, യുവതിയോടിച്ച കാർ വളവിൽ വെച്ച് പാഞ്ഞു കയറി, രക്ഷപ്പെടുത്തി ഫയർഫോഴ്സ്

Published : Jul 03, 2023, 10:56 AM IST
മദ്യലഹരിയിൽ റോഡരികിൽ യുവാവ്, യുവതിയോടിച്ച കാർ വളവിൽ വെച്ച് പാഞ്ഞു കയറി, രക്ഷപ്പെടുത്തി ഫയർഫോഴ്സ്

Synopsis

വാഹനം സിജിക്ക് മുകളിൽ കയറിയത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി കാർ നിർത്തി പുറത്തിറങ്ങി ആളുകളെ അറിയിച്ചു. നാട്ടുകാർ ഓടിയെത്തി നോക്കുമ്പോൾ കാറിന് അടിയിൽ ഒരു കാൽ ആക്സിലിനും വീലിനും ഇടയിൽപ്പേട്ട നിലയിൽ ആയിരുന്നു സിജി.

തിരുവനന്തപുരം: വളവിൽ വെച്ച് നിയന്ത്രണം വിട്ട കാറിനടിയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം വെള്ളായണി മുകലൂർമൂല ആണ് സംഭവം. വെള്ളായണി മുകളൂർമൂല മണലിയിൽ വീട്ടിൽ സിജി (44) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളായണി ഊക്കോട് റോഡിൽ ആണ് അപകടം. റോഡ് വശത്ത് കിടക്കുകയായിരുന്ന സിജിക്ക് ശരീരത്തിൽ ഇത് ശ്രദ്ധിക്കാതെ വളവ് തിരിഞ്ഞ് വന്ന കാർ കയറുകയായിരുന്നു. 

സിജി മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് പറയുന്നു. വാഹനം സിജിക്ക് മുകളിൽ കയറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവതി കാർ നിർത്തി ആളുകളെ അറിയിച്ചു. നാട്ടുകാർ ഓടിയെത്തി നോക്കുമ്പോൾ കാറിന് അടിയിൽ ഒരു കാൽ ആക്സിലിനും വീലിനും ഇടയിൽപ്പേട്ട നിലയിൽ ആയിരുന്നു സിജി. ഉടൻ തന്നെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ചെങ്കൽചൂള ഫയർഫോഴ്സ് സംഘം ന്യുമാറ്റിക് സംവിധാനം ഉപയോഗിച്ച കാർ ഉയർത്തിയെങ്കിലും കാൽ പുറത്തെടുക്കുക വളരെ ദുഷ്കരം ആയിരുന്നു. 

ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അപകടത്തിൽപ്പെട്ട ആൾക്ക് കൂടുതൽ പരിക്ക് ഉണ്ടാക്കും എന്നതിനാൽ കാറിന്‍റെ വീൽ അഴിച്ചു മാറ്റി ഏറെ പണിപ്പെട്ടാണ് ആക്സിൽ നുള്ളിൽ കുടുങ്ങി പോയ കാൽ ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ മോചിപ്പിച്ചത്. തുടർന്ന് സിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽ ചൂള ഫയർഫോഴ്സ് അസിസ്റ്റന്‍റ് സ്റ്റേഷന് ഓഫീസർ അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺകുമാർ, പ്രദോഷ്, വിഷ്ണുനാരായണൻ, അരുൺ, സാനിത്, അനീഷ്, അനു, രതീഷ്കുമാർ, ഷൈജു, ഹോം ഗാർഡ് രാജാശേഖരൻ എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്. 

Read More : പട്ടിമറ്റത്തെ ആനക്കൊമ്പ് വേട്ട; ആര് മുറിച്ചെടുത്തു, എങ്ങനെ കിട്ടി, ഉറവിടം നിലമ്പൂർ ? അന്വേഷണം 

Read More : പാലക്കാട്ടെ എംഡിഎംഎ വേട്ട, പിടിയിലായത് റീൽസ് താരം, സൗന്ദര്യ മത്സരത്തിലും ജേതാവ്, ഹണിട്രാപ്പ് കേസിലും പ്രതി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തില്‍ ഇവന്‍ വെറും തവള ഞണ്ട്, അങ്ങ് വിയറ്റ്നാമില്‍ ചക്രവര്‍ത്തി, ഓസ്ട്രേലിയക്കും പ്രിയങ്കരന്‍! വിഴിഞ്ഞത്ത് അപൂര്‍വയിനം ഞണ്ട് വലയില്‍
'എന്‍റെ വാർഡിലടക്കം സർവീസില്ല'! മേയർ രാജേഷ് നേരിട്ട് പറഞ്ഞ പരാതിക്ക് ഗതാഗത മന്ത്രിയുടെ പരിഹാരം, തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസ് റീ ഷെഡ്യൂൾ ചെയ്യും