
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരൻ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്കേറ്റു. കാട്ടാക്കട പൂവച്ചൽ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബാങ്ക് ജീവനക്കാരി രാജിക്കാണ് പരിക്കേറ്റത്. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരൻ മനോജാണ് അപകടം ഉണ്ടാക്കിയ കാർ ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. രാജിയെ ഇടിച്ച് തെറിപ്പിച്ച കാർ മീറ്ററുകളോളം സ്കൂട്ടറിനെ ഇടിച്ച് നിരക്കി.