വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്

Published : Jul 26, 2025, 02:54 PM IST
car hit at electric post

Synopsis

നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ കൂടൽ സ്വദേശികളായ അഞ്ച് അംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപ്പടിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരു കുട്ടിക്ക് പരുക്കേറ്റു. നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ കൂടൽ സ്വദേശികളായ അഞ്ച് അംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ വാഹനം തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് സംശയം.

 

 

സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അതിനിടെ എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തേവര എസ്‍എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യര്‍ത്ഥി കൊച്ചി ടി‍ഡി റോഡിൽ താമസിക്കുന്ന ഗോവിന്ദ് സുധീന്ദ്രനാഥ ഷേണായി (18) ആണ് മരിച്ചത്. ഏരുര്‍ റൂട്ടിലോടുന്ന നന്ദനം എന്ന ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്. തേവര എസ്‍എച്ച് കോളേജിലെ ഒന്നാം വര്‍ഷ ബികോം ഫിനാന്‍സ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്.

ഇന്ന് രാവിലെ എട്ടോടെ തേവരയിൽ ടൗണ്‍ഹാളിന് അടുത്തുള്ള പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗോവിന്ദ് സ്കൂട്ടറിൽ പാലം ഇറങ്ങിവരുകയായിരുന്നു. പിന്നാലെ സ്വകാര്യ ബസമുണ്ടായിരുന്നു. ഇതിനിടയിൽ സ്കൂട്ടറിന്‍റെ ഹാന്‍ഡിൽ ബസിൽ തട്ടി.

ഇതോടെ ഗോവിന്ദ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃദംഗം ക്ലാസിനായി ഇടപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകമുണ്ടായത്. കൊച്ചിയിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഇതിനിടെയാണ് അപകമുണ്ടായത്.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ