റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു; തീ കെടുത്തിയത് അഗ്നിരക്ഷാ സേനയെത്തി

Published : May 08, 2024, 08:07 AM IST
റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു; തീ കെടുത്തിയത് അഗ്നിരക്ഷാ സേനയെത്തി

Synopsis

കാറിൽ തീ പടരുന്നത് കണ്ടു സമീപവാസികളാണ് ഹരിപ്പാട് അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചത്

ഹരിപ്പാട്: റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ സ്വിഫ്റ്റ് കാർ ആണ്  ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ അഗ്നിക്കിരയായത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിയശേഷം വാഹനം റോഡരികിൽ പാർക്ക് ചെയ്തു പോയതാണ്. കാറിൽ തീ പടരുന്നത് കണ്ടു സമീപവാസികളാണ് ഹരിപ്പാട് അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തി. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. കാർ കത്താനുണ്ടായ കാരണം വ്യക്തമല്ല.

ബോട്ടുകൾ കട്ടപ്പുറത്ത്, ഡിങ്കിയിലും ചങ്ങാടത്തിലും തിങ്ങിനിറഞ്ഞ് സാഹസിക യാത്ര ചെയ്ത് ജോലിക്കെത്തേണ്ട സാഹചര്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു