വളവുതിരിഞ്ഞപ്പോൾ മുന്നിൽ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് -വീഡിയോ

By Web TeamFirst Published Mar 29, 2024, 7:42 PM IST
Highlights

കാറിന്റെ മുൻ ഭാഗത്തെ ഗ്ലാസ് ആക്രമണത്തിൽ തകർന്നു. 10 മിനിറ്റോളം സമീപത്തു തുടർന്ന ആന പിന്നീട് കാടു കയറി.

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും കുഞ്ഞും കാർ ആക്രമിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് വാൽപാറ സ്വദേശിയുടെ കാർ ആന ആക്രമിച്ചത്. അതിരപ്പിള്ളി ആനക്കയത്തിനടുത്തായിരുന്നു സംഭവം. വളവു തിരിഞ്ഞെത്തിയ കാർ ആനക്കു മുമ്പിൽപ്പെടുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്തെ ഗ്ലാസ് ആക്രമണത്തിൽ തകർന്നു. 10 മിനിറ്റോളം സമീപത്തു തുടർന്ന ആന പിന്നീട് കാടു കയറി.

 

 

click me!