കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് മീറ്ററോളം ഒഴുകി; കോഴിക്കോട് നഴ്‌സിംഗ് വിദ്യാർഥി രക്ഷപ്പെട്ടത് അദ്ഭുതകരമായി

Published : May 19, 2024, 06:32 PM IST
കാര്‍ കനാലിലേക്ക് മറിഞ്ഞ് പത്ത് മീറ്ററോളം ഒഴുകി; കോഴിക്കോട് നഴ്‌സിംഗ് വിദ്യാർഥി രക്ഷപ്പെട്ടത് അദ്ഭുതകരമായി

Synopsis

കാര്‍ വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയപ്പോള്‍ വിഷ്ണു ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു

കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് നിറയെ വെള്ളമുള്ള കനാലില്‍ വീണു. കോഴിക്കോട് ഉള്ള്യേരി 19 ല്‍ ആണ് അപകടം നടന്നത്. കാര്‍ ഓടിച്ചിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥി തെക്കയില്‍ വിഷ്ണു അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ അപകടം നടന്ന കനാലിന് സമീപം തന്നെയാണ് താമസിക്കുന്നത്. കാര്‍ പത്ത് മീറ്ററോളം വെള്ളത്തില്‍ ഒഴുകി പാലത്തിന് സമീപം തങ്ങി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് അപകടം നടന്നത്.

കാലവർഷം ആൻഡമാനിലെത്തി, ബംഗാൾ ഉൾകടലിൽ സീസണിലെ ആദ്യ ന്യുനമർദം സാധ്യത; കേരളത്തിൽ 4 ദിവസം അതിതീവ്ര മഴക്ക് സാധ്യത

റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന കനാലിലേക്കാണ് കാര്‍ വീണത്. റോഡരികില്‍ കൈവരികളൊന്നും ഉണ്ടായിരുന്നില്ല. കാര്‍ വെള്ളത്തില്‍ മുങ്ങിത്തുടങ്ങിയപ്പോള്‍ വിഷ്ണു ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കൊയിലാണ്ടി ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്. ഗ്രേഡ് അസി. സേഫ്റ്റി ഓഫീസര്‍ എം മജീദ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, പി കെ ഇര്‍ഷാദ്, നിധി പ്രസാദ്, എന്‍ പി അനൂപ്, പി കെ രനീഷ്, കെ പി രജീഷ്, ഹോം ഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്