നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു, പൊട്ടിവീണത് കാറിന് മുകളിൽ, എയർ ബാഗ് പ്രവർത്തിച്ചതിനാൽ രക്ഷ

Published : Apr 27, 2026, 07:39 PM IST
accident

Synopsis

ഹരിപ്പാട് ഡാണാപ്പടി - മുതുകുളം റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലിടിച്ച് തകർന്നു. ഒടിഞ്ഞുവീണ തൂൺ കാറിന് മുകളിലേക്ക് പതിച്ചെങ്കിലും എയർ ബാഗ് പ്രവർത്തിച്ചതിനാൽ കൊച്ചി സ്വദേശികളായ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഹരിപ്പാട് : നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതിത്തൂൺ തകർന്നു. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെ ഡാണാപ്പടി - മുതുകുളം റോഡിൽ ചൂളത്തെരുവ് ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം. വടക്കുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് പടിഞ്ഞാറു വശത്തുളള തൂണിൽ ഇടിക്കുകയായിരുന്നു. ഒടിഞ്ഞുവീണ തൂൺ കാറിന് മുകളിലേക്കാണ് പതിച്ചത്. കാറിന്റെ മുൻവശം ഏകദേശം പൂർണമായും തകർന്നു. കൊച്ചി സ്വദേശികളായ രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. എയർ ബാഗ് സംവിധാനം പ്രവർത്തിച്ചതിനാൽ ഇവർ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാസ്റ്റ് പാസഞ്ചറിൽ കയറി ഫ്രീ ടിക്കറ്റ് ചോദിച്ച് മഹിളാ മോർച്ച, സമയം വൈകിയതോടെ ഇടപ്പെട്ട് യാത്രക്കാർ; ബസ് തടഞ്ഞിട്ടില്ലെന്ന് വിശദീകരണം
കാനഡ സ്വപ്‌നം തകര്‍ത്ത പരീക്ഷാ പരിശീലന കേന്ദ്രത്തിനെതിരേ പരാതി, വിദ്യാര്‍ത്ഥിനിക്ക് 1.07 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്