കോഴിക്കോട് കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു

Published : May 25, 2026, 03:35 PM IST
Car Fire

Synopsis

കോഴിക്കോട് കക്കാടംപൊയിൽ പാതയിൽ ഓടിക്കൊണ്ടിരുന്ന റെനോൾട്ട് ഡസ്റ്റർ കാർ പൂർണ്ണമായും കത്തിനശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഉടൻ ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. മുക്കം അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും വാഹനം രക്ഷിക്കാനായില്ല.

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാര്‍ തീപ്പിടിച്ച് കത്തിനശിച്ചു. വിനോദ സഞ്ചാര മേഖലയായ കോഴിക്കോട് കക്കാടംപൊയില്‍ പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. റെനോള്‍ട്ട് ഡസ്റ്റര്‍ മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് കാറിലുള്ളവര്‍ പെട്ടെന്ന് തന്നെ ഇറങ്ങി. ഇതിന് പിന്നാലെ തീ പടരുകയായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഴിക്കടവ് ആനമറിയില്‍ പുലിയിറങ്ങി, വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ കൂട് തകര്‍ത്ത് കോഴികളെ പിടികൂടി
നാട്ടുകാരെ ആകെ കൗതുകത്തിലാഴ്ത്തി തോട്ടുമുക്കം ജുമാ മസ്ജിദിലെ കാഴ്ച, പൂത്തുലഞ്ഞ് നിൽക്കുന്ന കാരക്കാമരം ഗൾഫിലല്ല!