എറണാകുളത്ത് നിന്നും മോഷ്ടിച്ച കാർ കണ്ടെത്തിയത് തമിഴ്‌നാട്ടിൽ നിന്നും; മൂവർ സംഘം പിടിയിൽ

Published : May 03, 2026, 10:04 PM IST
car stolen

Synopsis

പാറക്കടവിലെ ട്യൂഷൻ സെൻ്റർ വളപ്പിൽ സൂക്ഷിച്ചിരുന്ന പൊയ്യ സ്വദേശിയുടെ കാറാണ് സംഘം മോഷ്ടിച്ച് കടന്ന് കളഞ്ഞത്. തമിഴ്നാട് കോടച്ചേരിയിൽ നിന്നാണ് കാർ കണ്ടെടുത്തത്.

കൊച്ചി: കാർ മോഷ്ടാക്കൾ പൊലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി സ്വദേശി സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി സുരേന്ദർ (27) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാറക്കടവിലെ ട്യൂഷൻ സെൻ്റർ വളപ്പിൽ സൂക്ഷിച്ചിരുന്ന പൊയ്യ സ്വദേശിയുടെ കാറാണ് സംഘം മോഷ്ടിച്ച് കടന്ന് കളഞ്ഞത്. തമിഴ്നാട് കോടച്ചേരിയിൽ നിന്നാണ് കാർ കണ്ടെടുത്തത്. 

നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് സെന്തിൽ കുമാർ എന്ന് പൊലീസ് പറഞ്ഞു. ആലുവ ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ചെങ്ങമനാട് ഇൻസപെക്ടർ എൻ ബി ഷൈജു, എസ്ഐമാരായ അനിൽകുമാർ, നൗഷാദ്, സീനിയർ സിപിഒമാരായ കിഷോർ, പ്രജിത്ത്, രഞ്ജിത്ത്, സിപിഒമാരായ യാസന്ത് , വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടിക്ക് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു, പരീക്ഷ എഴുതാൻ കഴിയാത്തതിൻ്റെ വിഷമത്തിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ
കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് ചെളിവെള്ളം; പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍, പരാതി ഓമശ്ശേരി പഞ്ചായത്തിൽ