7 മീറ്ററോളം നീളം, ഒറ്റമശ്ശേരി തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം, കരയ്ക്കടുപ്പിച്ചത് കയർ കെട്ടി വലിച്ച്

Published : Oct 02, 2024, 03:06 PM IST
7 മീറ്ററോളം നീളം, ഒറ്റമശ്ശേരി തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം, കരയ്ക്കടുപ്പിച്ചത് കയർ കെട്ടി വലിച്ച്

Synopsis

വെറ്ററിനറി ഡോക്ടർമാർ സ്ഥലത്ത് എത്തി പോസ്റ്റ്‌മോർട്ടം നടത്തി

ആലപ്പുഴ: ഒറ്റമശ്ശേരി കടൽത്തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു. ഏഴ് മീറ്ററോളം നീളമുള്ള തിമിംഗലമാണ് തീരത്ത് അടിഞ്ഞത്. തിമിംഗലത്തിന്‍റെ ജഡം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ അർത്തുങ്കൽ തീരദേശ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് ഫിഷറീസ് വകുപ്പും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. കൂറ്റൻ തിമിംഗലമായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ജഡം കരയ്ക്കടുപ്പിച്ചത്. വലിയ കയർ കെട്ടി വലിച്ചെങ്കിലും രണ്ട് തവണ കയർ പൊട്ടിപ്പോയി. 

വെറ്ററിനറി ഡോക്ടർമാർ സ്ഥലത്ത് എത്തി ജഡം പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തിമിംഗലം കരയ്ക്ക് അടിഞ്ഞതിന്റെ കാരണം വ്യക്തമാകൂ.

ആഴങ്ങളിൽ നിന്ന് തിരിച്ചുപിടിച്ചത് 30ലധികം ജീവനുകൾ, മുങ്ങിയെടുത്തത് 90 മൃതദേഹങ്ങൾ; വിളിപ്പുറത്തുണ്ട് നിഷാദ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്