ഏലക്ക വില ഇടിഞ്ഞു, കർഷകർ പ്രതിസന്ധിയിൽ; കൊച്ചിയിൽ സ്പൈസസ് ബോർഡ് ഓഫീസ് ഉപരോധിച്ചു

Published : Jan 12, 2023, 07:12 AM IST
ഏലക്ക വില ഇടിഞ്ഞു, കർഷകർ പ്രതിസന്ധിയിൽ; കൊച്ചിയിൽ സ്പൈസസ് ബോർഡ് ഓഫീസ് ഉപരോധിച്ചു

Synopsis

ഒരു കിലോ ഏലക്കയുടെ ഉൽപാദനത്തിന് ആയിരത്തിലധികം രൂപ ചിലവ് വരും.എന്നാൽ കിട്ടുന്നത് 800 രൂപ മാത്രം

കൊച്ചി: ഏലക്കയുടെ വിലയിടിഞ്ഞതോടെ സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിൽ. ഉൽപാദനച്ചിലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലാണ് മിക്കവരും. സർക്കാർ നടപടിയെടുക്കണമെന്നാരോപിച്ച് കർഷകർ കൊച്ചി സ്പൈസസ് ബോർഡ് ഓഫീസ് ഉപരോധിച്ചു.

ഒരു കിലോ ഏലക്കയുടെ ഉൽപാദനത്തിന് ആയിരത്തിലധികം രൂപ ചിലവ് വരും.എന്നാൽ കിട്ടുന്നത് 800 രൂപ മാത്രം. തൊഴിലാളികൾക്കുള്ള കൂലിയും കീടനാശിനിയുടെ വിലയും വർധിച്ചതോടെ നൂറ് കണക്കിന് കർഷകർ കൃഷി ഉപേക്ഷിച്ചു. ഇടുക്കിയിൽ പലരും ഏലം വെട്ടിക്കളഞ്‍്ഞ് പ്രതിഷേധിച്ചു. സർക്കാർ കണ്ണ് തുറക്കാതായതോടെയാണ് കർഷകർ ഉപരോധ സമരവുമായി സ്പൈസസ് ബോർഡിന് മുന്നിലെത്തിയത്.

കർഷകർക്കായി മാത്രം ഏലം ലേലം നടത്തുക, ഏലക്കയ്ക്ക് താങ്ങുവില നിശ്ചയിക്കുക, കീടനാശിനികൾ 50 ശതമാനം സബ്സിഡിയിൽ നൽകുക , കർഷകരെ സ്ഥലത്തിന്രെ അളവ് അനുസരിച്ച് ലിസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയക്കുന്നത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീടിന് സമീപത്ത് കീരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിൽ മൂര്‍ഖന്‍ പാമ്പ്, പിടികൂടി
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം